New Update
വ്യവസായി രത്തൻ ടാറ്റയുടെ ബയോപിക്കിൽ മാധവൻ വേഷമിടുമെന്ന് അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഒടുവില്‍ താരം തന്നെ എത്തിയിരിക്കുകയാണ്.
Advertisment
മാധവന്റെ ചിത്രമുള്ള പോസ്റ്ററിനൊപ്പമാണ് ഇങ്ങനെയൊരു വാർത്ത പ്രചരിച്ചത്. എന്നാൽ, ഇത് സത്യമല്ലെന്ന് മാധവൻ തന്നെ വ്യക്തമാക്കുകയാണ്. ‘ഹേയ്, നിർഭാഗ്യവശാൽ ഇത് സത്യമല്ല. ചില ആരാധകരുടെ ആഗ്രഹം മാത്രമാണ് ഈ പോസ്റ്ററിനു പിന്നിൽ. അത്തരം ഒരു പ്രോജക്ടും ചർച്ച ചെയ്തിട്ടില്ല’.
അതേസമയം, നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രമാണ് മാധവൻ നായകനായി റിലീസിന് തയ്യാറെടുക്കുന്നത്. നമ്പി നാരായണനായുള്ള നടന്‍ മാധവിന്റെ മേക്കോവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നേരത്തെ ശ്രദ്ധ നേടിയിരുന്നു.