ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/IxPAKmO8lczmIytcd5fP.jpg)
തിരുവനന്തപുരം: മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു ഇന്ന് അന്തരിച്ച ശബരിനാഥ് (43). അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായ താരത്തിന്റെ വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് ആരാധകരും. നവമാധ്യമങ്ങളില്‍ അനുശോചനം കൊണ്ട് നിറയുകയാണ്.
Advertisment
ഷട്ടില്‍ കളിക്കവെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണാണ് ശബരിനാഥ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പുതിയ സീരിയലില്‍ അഭിനയിച്ച് വരികയായിരുന്നു. ഇന്നും കൂടി താരത്തെ സീരിയലില്‍ കണ്ട പ്രേക്ഷകര്‍ക്ക് അദ്ദേഹത്തിന്റെ വിയോഗവും വിശ്വസിക്കാനാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ് . നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സാഗരം സാക്ഷി എന്ന സീരിയലിൻ്റെ സഹനിർമ്മാതാവ് കൂടിയായിരുന്നു ശബരിനാഥ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us