'ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്‌; ഇന്ത്യയ്ക്ക് സ്വന്തമായി ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അറിയാം, ഇംഗ്ലണ്ട് ഞങ്ങളുടെ പരമാധികാരത്തില്‍ ഇടപെടേണ്ട’; സച്ചിനെ ട്രോളി നടന്‍ സിദ്ധാര്‍ഥ്

author-image
ഫിലിം ഡസ്ക്
New Update

ഡല്‍ഹി: കര്‍ഷക പ്രതിഷേധത്തിന് ലഭിച്ച അന്താരാഷ്ട്ര പിന്തുണയെ വിമര്‍ശിച്ച് രംഗത്തെത്തിയ ക്രിക്കറ്റ് താരം സച്ചിനെ ട്രോളി ബോളിവുഡ് നടന്‍ സിദ്ധാര്‍ഥ്. ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്തരുത് എന്ന സച്ചിന്റെ ട്വീറ്റ് ക്രിക്കറ്റ് മാച്ചിനോട് കൂട്ടിച്ചേർത്തായി രുന്നു സിദ്ധാര്‍ഥിന്റെ പരിഹാസം.

Advertisment

publive-image

ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും ഇന്ത്യയ്ക്ക് സ്വന്തമായി ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അറിയാമെന്നും ഇംഗ്ലണ്ട് ഞങ്ങളുടെ പരമാധികാരത്തില്‍ ഇടപെടേണ്ടെന്നുമായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ട് വിദേശ സെലിബ്രിറ്റികള്‍ രംഗത്തുവന്നിപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് സച്ചിന്‍ വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നത്. ഇന്ത്യ യുണൈറ്റഡ്, ഇന്ത്യ എഗെയ്ന്‍സ്റ്റ് ഇംഗ്ലണ്ട് എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമായിരുന്നു സിദ്ധാര്‍ഥിന്റെ പരിഹാസ ട്വീറ്റ്.

actor sidharth film news
Advertisment