/sathyam/media/post_attachments/JoioMUGLECxXB0D8YwmF.jpeg)
ചെന്നൈ: ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയ പാര്‍ട്ടിയാക്കി രജിസ്റ്റര്‍ ചെയ്യാന്‍ നടന്‍ വിജയിയുടെ അച്ഛന്‍ നീക്കം നടത്തിയതിന് പിന്നാലെ തനിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പ്രഖ്യാപിച്ച് വിജയ് രംഗത്ത്. ആരാധകർ പാർട്ടിയിൽ ചേരരുത്. തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും വിജയ് പറഞ്ഞു.
അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ സംഘടന റജിസ്റ്റർ ചെയ്യാൻ വിജയ് അപേക്ഷ നൽകിയതായുള്ള വിവരമാണ് ആദ്യം പുറത്തുവന്നത്. പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കുമെന്നും സംവിധായകൻ കൂടിയായി അച്ഛൻ എസ്.എ.ചന്ദ്രശേഖറിനെ സംഘടനയുടെ ജനറൽ സെക്രട്ടറിയായും അമ്മ ശോഭയെ ട്രഷററായും അപേക്ഷയിൽ ചേർത്തിട്ടുള്ളതായുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.