New Update
/sathyam/media/post_attachments/HxTxbbFo3fhBpCxl6FL5.jpg)
ചെന്നൈ: കാറിന്റെ പ്രവേശന നികുതി കേസിൽ നടൻ വിജയ്ക്കെതിരായ സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. നിശ്ചിത നികുതി ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കാനും കോടതി നിർദേശിച്ചു. ഒരു ലക്ഷം രൂപയുടെ പിഴയും വിജയ്‌യുടെ മേൽ ചുമത്തിയിരുന്നു. ഇതും വിധിയിലെ പരാമർശങ്ങൾ നീക്കണമെന്ന ആവശ്യത്തിലെ തുടർവാദവും ഓഗസ്റ്റ് 31നു നടക്കും.
Advertisment
പ്രവേശന നികുതി അടയ്ക്കാമെന്നു കേസ് പരിഗണിക്കവെ നടൻ വിജയ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, മുൻ സിംഗിൾ െബഞ്ച് വിധിയിലെ അനാവശ്യമായ പരാമർശങ്ങൾ എല്ലാം നീക്കണം. സമാന കേസുകളില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വിജയ്ക്കു വേണ്ടി ഹാജരായ മുൻ അഡ്വക്കറ്റ് ജനറൽ വിജയ് നാരായൺ കോടതിയെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us