ബോളിവുഡ് നടൻ വിശ്വ മോഹൻ ബഡോല അന്തരിച്ചു

ന്യൂസ് ബ്യൂറോ, മുംബൈ
Tuesday, November 24, 2020

മുംബൈ: മുതിർന്ന ബോളിവുഡ് നടൻ വിശ്വ മോഹൻ ബഡോല (84) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മകനും അഭിനേതാവുമായ വരുണ്‍ ബഡോലയാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ജോധ അക്ബർ, ലഗേ രഹോ മുന്നഭായി, ജോളി എൽഎൽബി 2, സ്വദേശ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകനായിരുന്ന ബഡോല പിന്നീട് നാടക രംഗത്തേക്കെത്തുകയായിരുന്നു.

×