നടന്‍ വിവേകിന്റെ അപ്രതീക്ഷിത മരണത്തില്‍ ദുഖത്തില്‍ ആഴ്ന്നിരിക്കുകയാണ് സിനിമ ലോകം. സമൂഹമാധ്യമത്തില്‍ മുഴുവനും വിവേകിനെ കുറിച്ചുള്ള കുറിപ്പുകളും, അനുശോചനങ്ങളുമാണ്.
/sathyam/media/post_attachments/kJwPGOUFJ4OnzTIIFNwL.jpg)
പ്രധാന മന്ത്രി മുതല്‍ താരത്തിന്റെ സഹപ്രവര്‍ത്തകള്‍ വരെ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇപ്പോഴിതാ മരണത്തെ കുറിച്ച് വിവേക് എഴുതിയ ഒരു ട്വീറ്റ് വൈറലാവുകയാണ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് അദ്ദേഹം മരണത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്.
‘ലളിതവും നിസ്വാര്‍ത്ഥവുമായ ജീവിതവും ഒരുനാള്‍ അവസാനിക്കും. പലരും മരിക്കും. പക്ഷെ, ചിലര്‍ മരണശേഷവും ജീവിക്കുന്നു’ എന്നായിരുന്നു വിവേകിന്റെ വാക്കുകള്‍. നിരവധി പേരാണ് അദ്ദേഹത്തിന്റെ മരണ ശേഷം ഈ ട്വീറ്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. വിവേക് മരണ ശേഷവും അദ്ദേഹത്തിന്റെ വാക്കുകള്‍ പോലെ എല്ലാവരുടെയും മനസില്‍ ജീവിക്കുമെന്നും ആരാധകര്‍ പറയുന്നു.