കമിതാക്കള്‍ക്ക് ‘ടിപ്‌സ് ഗിഫ്റ്റ്’മായി നടി അതുല്യ രവി

ഉല്ലാസ് ചന്ദ്രൻ
Thursday, February 13, 2020

ഇന്നാണ് പ്രണയദിനം. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങളും സര്‍പ്രൈസുകളുമൊക്കെ നല്‍കാനായി കാത്തിരിക്കുകയാണ് പല യുവാക്കളും യുവതികളും. ഇതിനിടെ രസകരമായ ചില വാലന്റൈന്‍സ് ഡേ എക്സ്പ്രഷനുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അതുല്യ രവി.

മനോഹരമായ പെരുമാറ്റവുമായി കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്ത് ശ്രദ്ധ നേടാന്‍ റിഹേഴ്സല്‍ നടത്തുന്നവര്‍ക്കായൊരു ടിപ്സുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടി അതുല്യ രവി. തന്റെ രസകരമായ ചില എക്സ്പ്രഷനുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ആണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

പച്ച സാരിയുടുത്ത് സുന്ദരിയായിരിക്കുന്ന അതുല്യയുടെ വീഡിയോ ഏവരും ഏറ്റെടുത്തിരിക്കുകയാണ്, കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യുന്നതിന് ഭ്രാന്തമായ എക്സ്പ്രഷന്‍സ് പരിശീലിക്കുന്നവര്‍ക്കായിതാ കുറച്ച് പൊടിക്കൈകള്‍. വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ എത്ര പേര്‍ തയാറാണ്’ എന്ന അടിക്കുറിപ്പിലാണ് താരത്തിന്റെ വീഡിയോ.

വീഡിയോയ്ക്ക് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇങ്ങനെയൊക്കെ കാണിച്ചിരുന്നാല്‍ ആരായാലും പുറകെ വരുമെന്നൊക്കെയാണ് ചിലരുടെ കമന്റ്. 2017-ല്‍ പുറത്തിറങ്ങിയ ‘കാതല്‍ കണ്‍ കാട്ടുതെ’യിലൂടെയാണ് അതുല്യ അരങ്ങേറ്റം കുറിച്ച്. ശശികുമാര്‍ ചിത്രം ‘നാടോടികള്‍ 2’ ആണ് അതുല്യയുടെ പുതിയ ചിത്രം.

×