നടിയെ ആക്രമിച്ച കേസ്; മാപ്പു സാക്ഷിയായ വിപിന്‍ ലാല്‍ ഇന്ന് വിചാരണ കോടതിയില്‍ ഹാജരായില്ല

New Update

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാപ്പു സാക്ഷിയായ വിപിന്‍ ലാല്‍ ഇന്ന് വിചാരണ കോടതിയില്‍ ഹാജരായില്ല. വിചാരണകോടതി പുറപ്പെടുവിച്ച വാറണ്ട് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിപന്‍ലാല്‍ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.

Advertisment

publive-image

ഇതില്‍ തീരുമാനം വന്നതിനുശേഷമായിരിക്കും വിപിന്‍ലാല്‍ വിചാരണക്കോടതിക്ക് മുന്നില്‍ ഹാജരാകുക എന്നാണ് അറിയുന്നത്.

മാപ്പു സാക്ഷിയായിരിക്കെ ജാമ്യം ലഭിക്കാതെ ജയില്‍ മോചിതനായതിനെ തുടര്‍ന്നാണ് ഇന്ന് ഹാജരാക്കാന്‍ വാറണ്ട് പുറപ്പെടുവിച്ചത്. അതേസമയം, ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍റെ അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.

ACTRESS ATTACK CASE COURT
Advertisment