നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ സംഭവം; ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, January 29, 2020

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ ( പള്‍സര്‍ സുനി ) ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഭീഷണിപ്പെടുത്തിയ സംഭവം പ്രത്യേക കേസായി പരിഗണിച്ച്‌ വിസ്തരിക്കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണ മറ്റന്നാള്‍ തുടങ്ങാനിരിക്കെ വിസ്താരത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനുളള ദിലീപിന്‍റെ തന്ത്രമാണിതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ജയിലില്‍ നിന്ന് മുഖ്യ പ്രതി കത്തെഴുതി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഇര താനാണെന്നും അതിനാല്‍ നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണക്കൊപ്പം ഇത് ഉള്‍പ്പെടുത്തരുതെന്നുമാണ് എട്ടാം പ്രതിയായ ദിലീപിന്‍റെ ആവശ്യം. 31 ഹര്‍ജികളാണ് ഇതുവരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ദിലീപ് സമര്‍പ്പിച്ചത്.

×