പൃഥ്വിരാജിനും ഫഹദ് ഫാസിലിനും പിന്നാലെ റേഞ്ച് റോവർ സ്വന്തമാക്കി മഞ്ജു വാര്യർ

ഫിലിം ഡസ്ക്
Tuesday, September 10, 2019

കൊച്ചി: പൃഥ്വിരാജിനും ഫഹദ് ഫാസിലിനും പിന്നാലെ റേഞ്ച് റോവർ സ്വന്തമാക്കി മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാര്യർ. റേഞ്ച് റോവർ വേലാറാണ് ലേ‍ഡി സൂപ്പർസ്റ്റാർ സ്വന്തമാക്കിയത്. റേഞ്ച് റോവർ ലൈനപ്പിലെ ഏറ്റവും പുതിയ വാഹനങ്ങളിലൊന്നാണ് വേലാർ. ഡീസല്‍ മോഡലിലുള്ള കറുത്ത വെലാറാണ് മഞ്ജു സ്വന്തമാക്കിയത്.

ആര്‍-ഡൈനാമിക് എസ് ഡെറിവേറ്റീവില്‍ ലഭ്യമാകുന്ന തദ്ദേശീയമായി നിര്‍മ്മിച്ച റേഞ്ച് റോവര്‍ വേലാര്‍ പുരോഗമനപരമായ ഡിസൈന്‍, സാങ്കേതികവിദ്യ, ആഢംബര ഫീച്ചറുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ടച്ച്പ്രോ ഡ്യുവോ, ആക്ടിവിറ്റി കീ, വൈ-ഫൈ, പ്രോ സേവനങ്ങള്‍, മെറിഡിയന്‍ സൗണ്ട് സിസ്റ്റം (380ണ), ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്യാബിന്‍ എയര്‍ അയണൈസേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തിലുണ്ട്.

പ്രീമിയം ലെതര്‍ ഇന്‍റീരിയറുകള്‍, ഫുള്‍ സൈസ് സ്പെയര്‍ വീലുകള്‍ സഹിതമുള്ള 50.8 സെമി (20) വീലുകള്‍, ആര്‍-ഡൈനാമിക് എക്സ്റ്റീരിയര്‍ പാക്ക്, അഡാപ്ടീവ് ഡൈനാമിക്സ്, സിഗ്നേച്ചര്‍ എല്‍ഇഡി ഡിആര്‍എല്‍ സഹിതമുള്ള പ്രീമിയം എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, പാര്‍ക്ക് അസിസ്റ്റ് മുതലായ ഫീച്ചറുകളും വേലാറിലുണ്ട്.

×