ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു; തനിക്കെതിരെ നടത്തുന്നത് സംഘടിത നീക്കം: പരാതിയുമായി മഞ്ജുവാര്യര്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, October 21, 2019

കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന പരാതിയുമായി മഞ്ജു വാര്യര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി താരം ഡി.ജി.പിക്ക് പരാതി നല്‍കി. ലോക്നാഥ് ബെഹ്റെയെ നേരില്‍ കണ്ടാണ് പരാതി നല്‍കിയത്. പരാതിയിൽ നാളെ തീരുമാനമെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

തനിക്കെതിരെ സംഘടിതമായ നീക്കം നടത്തുന്നു. ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണെന്നും പരാതിയില്‍ പറയുന്നു. ഒപ്പമുള്ളവരെ ശ്രീകുമാര്‍ മേനോന്‍ ഭീഷണിപ്പെടുത്തുണ്ടെന്നും തന്റെ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമെന്ന ഭയമുണ്ടെന്നും താരം പറയുന്നു.

മുൻപ് ശ്രീകുമാർ മേനോനും ആയി ബന്ധപ്പെട്ട് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടും ഒരു ഫൗണ്ടേഷനുമായി ബന്ധപ്പെട്ടും നടിയുടെ ലെറ്റർ ഹെഡ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഉണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച കാര്യങ്ങളും പരാതിയിൽ പരാമാർശിച്ചിട്ടുള്ളതായാണ് സൂചന.

×