കുറച്ച് വ്യത്യസ്തമായ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആലോചിക്കുന്നു; വില്ലത്തിയായ ഒരു കഥാപാത്രമാണ് ഇനി ചെയ്യണമെന്ന് ആഗ്രഹമുള്ളത്; വെളിപ്പെടുത്തി മീന

ഫിലിം ഡസ്ക്
Wednesday, June 9, 2021

ഇനി തനിക്ക് നെഗറ്റീവ് കഥാപാത്രം ചെയ്യണം എന്നാണ് നടി മീന പറയുന്നത്. ആദ്യ കാലങ്ങളില്‍ ഒരു കഥാപാത്രം ഏറ്റെടുക്കുമ്പോള്‍ അത് പ്രേക്ഷകര്‍ എങ്ങനെ എടുക്കുമെന്ന് കൂടി ചിന്തിക്കണമായിരുന്നു.

അത് നമ്മുക്ക് ചീത്ത പേര് ഉണ്ടാക്കുമോ എന്ന് കൂടി ചിന്തിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇന്ന് താരങ്ങള്‍ ചെയ്യുന്നത് വെറും കഥാപാത്രങ്ങളാണെന്ന് പ്രേക്ഷകര്‍ മനസിലാക്കുന്നു. സ്‌ക്രീനില്‍ കാണുന്നത് കഥാപാത്രം മാത്രം ആണെന്ന തിരിച്ചറിവുണ്ട്.

അതിനാല്‍ കുറച്ച് വ്യത്യസ്തമായ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആലോചിക്കുന്നു. വില്ലത്തിയായ ഒരു കഥാപാത്രമാണ് ഇനി ചെയ്യണമെന്ന് ആഗ്രഹമുള്ളത് എന്ന് മീന ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദൃശ്യം 2 ആണ് മീനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന്റെ തെലുങ്കു റീമേക്ക് ആണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം. ഇതിന്റെ ഷൂട്ടിംഗ് ലോക്ഡൗണിന് മുന്നേ പൂര്‍ത്തിയായിരുന്നു. രജനികാന്ത് ചിത്രം അണ്ണാത്തെയിലും മീന വേഷമിടുന്നുണ്ട്.

×