മലയാള സിനിമയില്‍ ആണ്‍കുട്ടികളും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു: അതിജീവിതയുടെ വെളിപ്പെടുത്തല്‍

author-image
Charlie
Updated On
New Update

publive-image

മലയാള സിനിമയില്‍ ആണ്‍കുട്ടികളും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് നടന്‍ വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ അതിജീവിത. റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗിക കയ്യേറ്റം നേരിട്ട ആണ്‍കുട്ടികളെ നേരിട്ടറിയാമെന്നും ആണും പെണ്ണും ലൈംഗികമായി ചിലരാല്‍ ദുരുപയോഗിക്കപ്പെടുന്നുണ്ടെന്നും റെപ്യൂട്ടേഷന്‍ ഭയന്നാണ് പലരും തുറന്നുപറയാത്തതെന്നും അതിജീവിത പറഞ്ഞു.

Advertisment

പരാതി കൊടുക്കരുതെന്ന് പറഞ്ഞ് വിജയ് ബാബു കെഞ്ചിയിരുന്നതായും അവര്‍ വെളിപ്പെടുത്തി. ‘ഞാനെന്ത് ഡീലിനും റെഡിയാണ്, നീ എന്നോടു പറ എന്നും അയാള്‍ പറഞ്ഞിരുന്നു. എന്റെ ആരോപണം വ്യാജമായിരുന്നെങ്കില്‍ ഈ ഡീലിന് നിന്നു കൊടുക്കുന്നതല്ലായിരുന്നോ ഏറ്റവും സൗകര്യമുള്ള കാര്യം? നീ എന്നോട് ചെയ്തതിന് നീ അര്‍ഹിക്കുന്നത് നിനക്ക് ലഭിക്കും എന്ന് പറഞ്ഞാണ് ആ വാട്‌സാപ്പ് സംഭാഷണം ഞാന്‍ അവസാനിപ്പിക്കുന്നത്.

ഞാന്‍ ഇയാളില്‍നിന്ന് കാശ് വാങ്ങിച്ചെന്നും കാശ് ചോദിച്ചെന്നുമാണ് ഇയാള്‍ പരാതി പറയുന്നത്. അങ്ങനെ ഞാന്‍ കാശ് ചോദിച്ചതിന്റെയോ മറ്റോ എന്തെങ്കിലും സ്‌ക്രീന്‍ ഷോട്ടുണ്ടെങ്കില്‍ ഞാന്‍ സമ്മതിച്ചു തരാം.’വിജയ് ബാബുവിന്റെ സിനിമയില്‍ അഭിനയിച്ചതിന് ഇരുപതിനായിരം രൂപ മാത്രമാണ് പ്രതിഫലം തന്നതെന്നും അതിജീവിത പറഞ്ഞു. ഇതാണ് ലക്ഷങ്ങളുടെ ഇടപാടായി പറയുന്നത്. അതു തന്നിട്ടുണ്ടെങ്കില്‍ കാണിക്കട്ടെ.

സമ്മതിക്കാം. അയാള്‍ ലൈവില്‍ പറഞ്ഞതൊക്കെ ഓര്‍മയുണ്ട്- അവര്‍ കൂട്ടിച്ചേര്‍ത്തു. കാശുള്ള തന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന ഭാവമാണ് വിജയ് ബാബുവിന് ഉണ്ടായിരുന്നത് എന്നും അതിജീവിത പറഞ്ഞു.

Advertisment