അഞ്ച് ദിവസത്തിന് ശേഷം ഐസിയുവില്‍ നിന്ന് റൂമിലേക്ക് ; നടി സാന്ദ്ര തോമസ് അപകട നില തരണം ചെയ്തു

author-image
ഫിലിം ഡസ്ക്
New Update

publive-image

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. അഞ്ചു ദിവസത്തിന് ശേഷം ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയ വിവരം സഹോദരിയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്.

Advertisment

'അഞ്ച് ദിവസം ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ആയിരുന്ന ചേച്ചിയെ ഇപ്പോള്‍ മുറിയിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ വളരെയധികം പുരോഗതിയുണ്ട്. ചേച്ചിയുടെ ഗുരുതരമായ അവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി വളരെയധികം സമ്മര്‍ദ്ദത്തിലായിരുന്നു.'

'ചേച്ചിയുടെ വിവരമറിഞ്ഞ ഒരുപാട് പേര്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്, സോഷ്യല്‍ മീഡിയയില്‍ വന്ന മെസേജുകള്‍ക്കെല്ലാം മറുപടി നല്‍കാന്‍ കഴിയാത്തതിനാല്‍ എല്ലാവരോടുമുള്ള കടപ്പാട് ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും നല്ല ആശംസകള്‍ക്കും നന്ദി' എന്ന് സഹോദരി സ്‌നേഹ കുറിച്ചു.

ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കൂടി ജൂണ്‍ 17നാണ് സാന്ദ്രയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലാണെന്ന വിവരം സഹോദരി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഫ്രൈഡേ, സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് സാന്ദ്ര തോമസ്. ആമേന്‍, സഖറിയയുടെ ഗര്‍ഭിണികള്‍, ആട് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

icu sandra thomas health condition
Advertisment