നൃത്തവിദ്യാലയം സ്ഥാപിക്കുക എന്നത് തന്റെ സ്വപ്നം: സുചിത്രാ നായര്‍

ഉല്ലാസ് ചന്ദ്രൻ
Sunday, February 2, 2020

മിനി സ്‌ക്രീനിലൂടെ പ്രേക്ഷകമനസുകളിലേക്കെത്തിയ നടിയാണ് സുചിത്ര നായര്‍. അഭിനയത്തിലെന്നപോലെ നൃത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്. ആറാം വയസില്‍ ഒരു വീഡിയോയില്‍ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്.

ഡോ.നീന പ്രസാദിന്റെയടക്കം കീഴില്‍ നൃത്തം അഭ്യസിക്കുന്ന തനിക്ക്, ഭാവിയില്‍ വിപുലമായ രീതിയില്‍ ഒരു നൃത്ത വിദ്യാലയം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് സുചിത്ര പറയുന്നു. ‘അച്ഛനും അമ്മയും എനിക്ക് ഇട്ട പേര് സൂര്യ എന്നായിരുന്നു. ചേട്ടന്റെ പേര് സൂരജ്. രണ്ടുപേരും ഒരേ നാളാണ്. വീട്ടില്‍ ഞങ്ങള്‍ എപ്പോഴും അടിയാണ്.

സ്‌കൂളില്‍നിന്നാണ് എന്റെ പേര് സുചിത്ര എന്നാക്കിയത്. ചേട്ടന്‍ റസ്ലിങ്ങിന്റെ ആളായിരുന്നു. അന്ന് ഡബ്ല്യു.ഡബ്ല്യു.എഫ് ആയിരുന്നു. അതില്‍ റോക്ക് ബോട്ടം,? അതുപോലുള്ളവ പരീക്ഷിക്കുന്നത് എന്നെ ആയിരുന്നു. അന്ന് എടുത്ത് ഭിത്തിയിലെറിയുക,? അങ്ങനൊക്കെയായിരുന്നു.’ -സുചിത്ര പറയുന്നു.

പേരുമാറ്റിയിട്ട് വല്ല ഗുണവും ഉണ്ടായോന്ന് അമ്മ ചോദിക്കാറുണ്ട്. ചേട്ടനെ നേരില്‍ കണ്ടാല്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. ഇത്രയധികം വികൃതിയും അക്രമവും കാണിക്കുന്ന ഒരാളാണെന്ന്. വീട്ടില്‍ മാത്രമാണ്. പുറത്തിറങ്ങുമ്പോള്‍ ഇതുപോലെ നല്ല മനുഷ്യനില്ല. പിന്നെ എന്റെ പേരും പറഞ്ഞ് ഉണ്ടാക്കിയ അടികള്‍ മാത്രമേ ഉള്ളൂ. സ്‌കൂളിലായാലും കോളേജിലായാലും ഭയങ്കര പ്രൊട്ടക്റ്റീവ് ആണ്. അവസാനം എന്റെ അമ്മ എന്നോട് ചോദിച്ചു,? നീ കാരണം എന്റെ മോന്‍ ജയിലിലാകുമെന്നാ തോന്നുന്നേ’-സുചിത്ര പറയുന്നു.

×