/sathyam/media/post_attachments/Bbfx0nRzOiibnT0CqSL4.jpg)
ഡല്‍ഹി : നരേന്ദ്രമോഡി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയതിനു പിന്നാലെ രാജ്യത്തെ വനം മുതല്‍ വിമാനത്താവളം വരെയുള്ള സകല മേഖലകളിലും മോഡിയുടെ സുഹൃത്തായ വ്യവസായി അദാനി കൈ വയ്ക്കും.
ചത്തീസ്ഗഡില്‍ 4.19 ലക്ഷം ഏക്കര്‍ നിബിഡവനം വെട്ടിനശിപ്പിച്ചു കുഴിച്ച് ഖനനം നടത്താന്‍ നടപടി തുടങ്ങിയ പിന്നാലെയാണ് രാജ്യത്തെ 6 വിമാനത്താവളങ്ങള്‍ 50 വര്‍ഷത്തേയ്ക്ക് അദാനിക്ക് നല്‍കാനുള്ള തീരുമാനം.
തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെയുള്ള ആ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ന​ട​ത്തി​പ്പാണ് അ​ദാ​നി ഗ്രൂ​പ്പി​ന് വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ന് അ​ടു​ത്ത മാ​സം കേ​ന്ദ്രമ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കാന്‍ ഒരുങ്ങുന്നത് .
/sathyam/media/post_attachments/AgbB1usy1qyJymxmBTJG.jpg)
വനത്തില്‍ മാത്രമല്ല ആകാശത്തും അദാനി !!
തി​രു​വ​ന​ന്ത​പു​രം, അ​ഹ​മ്മ​ദാ​ബാ​ദ്, ല​ക്നോ, മം​ഗ​ലാ​പു​രം, ജ​യ്പുർ, ഗോ​ഹ​ട്ടി എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു ചു​മ​ത​ലയാണ് അ​ടു​ത്ത 50 വ​ർ​ഷ​ത്തേ​ക്ക് അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സി​നു കൈ​മാ​റു​ന്ന​ത്.
ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ജൂ​ലൈ​യി​ൽ കാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ൽ​കു​മെ​ന്നാ​ണ് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ൽനി​ന്നു​ള്ള വി​വ​രം. നി​ല​വി​ൽ ഈ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലു​ള്ള എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് സം​സ്ഥാ​ന​ത്തി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ തു​ട​രു​ക​യോ അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സി​ൽ ചേ​രു​ക​യോ ചെ​യ്യാം.
സര്‍ക്കാര്‍ മാറിയപ്പോള്‍ അദാനി ഫയലുകള്‍ക്ക് ശരവേഗം !
വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ​വ​കാ​ശം അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സി​നു ന​ൽ​കുന്നത് വ​ൻ വി​വാ​ദ​ത്തിനു വ​ഴി​വ​ച്ചി​രു​ന്നു. ലേ​ല ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​രു​ന്നെ​ങ്കി​ലും ഒ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന സ​മ​യമാ​യി​രു​ന്ന​തി​നാ​ൽ ഇ​തു കാ​ബി​ന​റ്റ് പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്തി​രു​ന്നി​ല്ല.
ഇ​തു സം​ബ​ന്ധി​ച്ച കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കു​റി​പ്പ് കേ​ന്ദ്ര കാ​ബി​ന​റ്റ് സെ​ക്ര​ട്ടേ​റി​യ​റ്റ് സ്വീ​ക​രി​ച്ചി​രു​ന്നു​മി​ല്ല. മോ​ദി സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം ഈ ​കു​റി​പ്പ് വീ​ണ്ടും കാ​ബി​ന​റ്റ് സെ​ക്ര​ട്ടേ​റി​യ​റ്റി​നു കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും ജൂ​ലൈ​യി​ൽ അം​ഗീ​കാ​രം ല​ഭി​ക്കു​മെ​ന്നു​മാ​ണ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ലെ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.
/sathyam/media/post_attachments/7q0O75st6sXKerqV1OrY.jpg)
അദാനിയുടെ ലാഭമെന്ത് ?
ആ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ സ്വ​കാ​ര്യ ന​ട​ത്തി​പ്പി​ലേ​ക്കു മാ​റു​ന്ന​തു വ​ഴി എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​ക്ക് പ്ര​തി​വ​ർ​ഷം 1,300 കോ​ടി രൂ​പ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നാ​ണു കണക്കുകളിലെ കണ്ടെത്തല്‍ . ഈ ​വ​രു​മാ​നം രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ വി​ക​സനത്തി​നാ​യി ചെ​ല​വ​ഴി​ക്കു​മെ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ജി.​പി. മ​ഹാ​പാ​ത്ര പ​റ​ഞ്ഞു.
രാ​ജ്യ​ത്തെ ചെ​റു​വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​യാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കു​ക. അതേസമയം അദാനി ഇതില്‍ നിന്നും എത്രമാത്രം അടിച്ചുമാറ്റുമെന്ന കാര്യത്തില്‍ യാതൊരു കണക്കുകൂട്ടലുകളുമില്ല.
/sathyam/media/post_attachments/K9oDh4QPGK17fbK8Z5Ph.jpg)
അദാനി കുഴി തോണ്ടും ?
അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിനു ഛത്തീസ്ഗഢില്‍ നിബിഢ വനമേഖലയായ ഹസ്ദിയോ അരാന്ദിലെ പര്‍സയില്‍ 170,000 ഹെക്ടറാണ് കല്‍ക്കരി ഖനനം നടത്താനായി കേന്ദ്ര സര്‍ക്കാര്‍ വിട്ടുകൊടുത്തിരിക്കുന്നത്.
രാജ്യം കണ്ട ഏറ്റവും വലിയ പരിസ്ഥിതി നശീകരണത്തിനാണ് ഇവിടെ അദാനി ഗ്രൂപ്പ് ഒരുക്കം തുടങ്ങിയിരിക്കുന്നത്. ആന ഉള്‍പ്പെടെ ലക്ഷകണക്കിന് വന്യജീവികള്‍ ഇതോടെ അപ്രത്യക്ഷരാകും. ആയിരകണക്കിന് ആദിവാസികള്‍ കുടിയൊഴിപ്പിക്കപ്പെടും.
ഖനനത്തിനെതിരെ ഗ്രാമവാസികള്‍
പരിസ്ഥിതിവാദികള്‍ക്ക് മിണ്ടാട്ടമില്ല ?
4190000 ഏക്കറോളം നിബിഡവനം വെട്ടി വെളുപ്പിച്ച് ‘ഓപ്പണ്‍ കാസ്റ്റ് മൈനിങ്’ (മണ്ണും വൃക്ഷ ലതാദികളും ഖനനപ്രദേശത്ത് നിന്ന് നീക്കം ചെയ്ത ശേഷം കുഴിച്ചെടുക്കുന്ന രീതി) നടത്താനാണ് കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.
മധ്യഇന്ത്യയിലെ തന്നെ ഏറ്റവും ജൈവ സമ്പത്താര്‍ന്ന വനമേഖലയിലൊന്നാണിത്. ഹസ്ദിയോ അരാന്ദില്‍ രാജസ്ഥാന്‍ രാജ്യ വിദ്യുത് ഉത്പാദന്‍ നിഗം ലിമിറ്റഡിന്റെ (ആര്‍വിയുഎന്‍എല്‍) ഉടമസ്ഥതയിലുള്ള 30 കല്‍ക്കരി ബ്ലോക്കുകളില്‍ ഒന്നാണ് പര്‍സ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us