ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് എന്നിവരെ മറികടന്നു ! ഈ വര്‍ഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി ഗൗതം അദാനി

New Update

publive-image

ന്യൂഡല്‍ഹി: ഈ വര്‍ഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി ഗൗതം അദാനി. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഷെയറുകള്‍ 50 ശതമാനം മുതല്‍ 90 ശതമാനം വരെ ഉയര്‍ന്നതോടെയാണ് ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ വ്യവസായിയായി അദ്ദേഹം മാറിയത്.

Advertisment

സമ്പത്ത് 16.2 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍കൂടി വര്‍ധിച്ചതോടെ അദാനിയുടെ മൊത്തം സമ്പത്ത് 50 ബില്യണ്‍ അമേരിക്കന്‍ ഡോളറായി മാറിയെന്ന് ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് വ്യക്തമാക്കുന്നു. ലോകത്തെ അതിസമ്പന്നരും ടെസ്‌ല സിഇഒയും സഹസ്ഥാപകനുമായ ഇലോണ്‍ മസ്‌ക്, ആമസോണ്‍ ഡോട്ട് കോം സ്ഥാപകന്‍ ജെഫ് ബെസോസ് എന്നിവരെയാണ് അദാനി സമ്പത്തിന്റെ കാര്യത്തില്‍ മറികടന്നത്.

Advertisment