‘ഒരു ക്രിസ്ത്യാനി സിനിമ എടുത്താല്‍ അല്ലേല്‍ ക്രിസ്ത്യന്‍ കഥാപാത്രങ്ങള്‍ വന്നാല്‍ തീരുന്നതാണോ ഹൈന്ദവ സംസ്‌കാരം?’; പ്രതികരിച്ച് ആദിത്യന്‍ ജയന്‍

ഫിലിം ഡസ്ക്
Tuesday, February 23, 2021

‘ദൃശ്യം 2’ സിനിമയില്‍ 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണെന്നും ഹൈന്ദവ സംസ്‌ക്കാരത്തെ നശിപ്പിക്കുകയാണ് സിനിമ എന്നുമുള്ള ട്വീറ്റുകളോട് പ്രതികരിച്ച് നടന്‍ ആദിത്യന്‍ ജയന്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് താഴെ കമന്റിട്ടാണ് താരത്തിന്റെ പ്രതികരണം.

”കഷ്ടം ഇതിലൊക്കെ ജാതിയോ? നല്ല ഒരു സിനിമ നശിപ്പിക്കാനുള്ള ഉദ്ദേശം. എന്ത് നെഗറ്റീവ് ചിന്തകളാണ് ഇത്. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അങ്ങനെ എത്രയോ കഥാപാത്രങ്ങള്‍ ഉണ്ട് ഈ സിനിമയില്‍. ഹൈന്ദവ സംസ്‌കാരം നശിപ്പിക്കാന്‍ എന്താ ചെയ്‌തെ ഈ സിനിമ.”

”ഒരു ക്രിസ്ത്യാനി സിനിമ എടുത്താല്‍ അല്ലേല്‍ ഒന്നോ രണ്ടോ ക്രിസ്ത്യന്‍ കഥാപാത്രങ്ങള്‍ വന്നാല്‍ തീരുന്നതാണോ ഹൈന്ദവ സംസ്‌കാരം, അങ്ങനെ എങ്കില്‍ മോഹന്‍ലാല്‍ മീനയ്ക്ക് പകരം ടോവിനോ അഭിനയിച്ചാല്‍ പോരെ, ഇതില്‍ അഭിനയിച്ച 95 ശതമാനം ആര്‍ട്ടിസ്റ്റും ഹിന്ദുക്കളാണ് കഷ്ടമാണ്” എന്നാണ് ആദിത്യന്‍ ജയന്‍ കമന്റ് ചെയ്തിരിക്കുന്നത്.

 

×