സൗദിയില്‍ റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും, കടകളിലും വാക്‌സിനെടുത്തവര്‍ക്ക് മാത്രമേ പ്രവേശനം : വാണിജ്യമന്ത്രാലയം

ജയന്‍ കൊടുങ്ങല്ലൂര്‍
Sunday, August 1, 2021

റിയാദ് : കോവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടമെന്ന നിലയില്‍ റെസ്റ്റോറന്റുക ളിലും കോഫി ഷോപ്പുകളിലും കടകളിലും വാക്‌സിനെടുത്തവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് വാണിജ്യമന്ത്രാലയം വക്താവ് അബ്ദുറഹ്‌ മാന്‍ അല്‍ഹുസൈന്‍ അറിയിച്ചു.

ഉപഭോക്താക്കളുടെ തവക്കല്‍നാ ആപ്ലിക്കേഷനിലെ ഇമ്യൂണ്‍ സ്റ്റാറ്റസ് പരിശോധിച്ചാ യിരിക്കും പ്രവേശനം. എന്നാല്‍ പ്രായം, ആരോഗ്യം എന്നീ ഘടകങ്ങള്‍ക്കനുസരിച്ച് ആരോഗ്യമന്ത്രാലയം വാക്‌സിന്‍ നിര്‍ബന്ധമില്ലെന്ന് നിര്‍ദേശിച്ചവരെ ഈ വ്യവസ്ഥ യില്‍ നിന്നൊഴിവാക്കുമെന്നും. അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കളിസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മറ്റു ജനം ഒത്തു ചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ആഗസ്റ്റ് ഒന്ന് മുതല്‍ വാക്‌ സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടാകുക. പൊതു ഇടങ്ങളിലെല്ലാം പരിശോധന ശക്തമാക്കാനും തീരുമാനിച്ചു. 8237 പേരാണ് സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മൂന്നര കോടി ജനങ്ങളുള്ള സൗദിയില്‍ രണ്ടര കോടിയിലധികം വാക്‌സിന്‍ നല്‍കി കഴിഞ്ഞു

 

×