ജിദ്ദ: കൊറോണാ വ്യാപന ഭീതിയെത്തുടർന്ന് നിർത്തിവെച്ച മദീനയിലെ റൗളാ ശരീഫ് സിയാറത്ത് പുനരാംഭിക്കുന്നതിനുള്ള തിയതി സൗദി അധികൃതർ പ്രഖ്യാപിച്ചു. ഈ മാസം പതിനെട്ട് ഞായറാഴ്ച (റബീഉൽ അവ്വൽ ഒന്ന്) മുതൽ മദീനയിലെ ഹറം ശരീഫിലെ റൗളാ ശരീഫ് ഉൾകൊള്ളുന്ന പഴയ ഭാഗം ഭക്തർക്കായി തുറന്ന് കൊടുക്കുമെന്ന് മസ്ജിദുൽ നബവി അൽഷെരീഫ് ഭരണകാര്യ വിഭാഗം അറിയിച്ചു. ഇതോടെ, പഴയ ഹറം ശരീഫിൽ വെച്ച് നിസ്കരിക്കാനും അവിടെ സ്ഥിതിചെയ്യുന്ന പ്രവാചകന്റെ പുണ്യകുടീരം സന്ദർശിക്കാനും സലാം അർപ്പിക്കാനുമുള്ള അനുമതി പൊതുജനങ്ങൾക്ക് ലഭിക്കും.
/sathyam/media/post_attachments/9b6eJWYDZljRtlaOJeAW.jpg)
നിർണിത വ്യവസ്ഥകളോടെ ഉംറാ തീർത്ഥാടനം പുനരാരംഭിക്കുന്നതിന്റെ ചുവടു വെച്ചാണ് മദീനയിലെ നിയന്ത്രണങ്ങളും പടിപടിയായി അധികൃതർ നീക്കാനൊരുങ്ങുന്നത്. റൗളാ ശരീഫ് ഉൾകൊള്ളുന്ന ഭാഗത്തിന്റെ മൊത്തം കപ്പാസിറ്റിയുടെ എഴുപത്തിയഞ്ച് ശതമാനം വിശ്വാസികളെ മാത്രമായിരിക്കും ഓരോ സമയത്തും അനുവദിക്കുക. ഉംറാ അനുഷ്ട്ടാനം അടുത്ത ഞായറാഴ്ച (ഒക്ടോബർ നാല്) യാണ് പുനരാരംഭിക്കുന്നത്.
ഉംറ അനുഷ്ട്ടാനത്തിന് എന്ന പോലെ നിർണിതമായ വ്യവസ്ഥകളോടെയും സാധ്യമായ എല്ലാ മുൻകരുതൽ നടപടികളോടെയുമാണ് മദീനാ സിയാറത്തും പുനഃസ്ഥാപിക്കുന്നത്. "ഇഅതമർനാ" എന്ന ആപ്പ് മദീനാ സിയാറത്തിനും ബാധകമാക്കിയിട്ടുണ്ട്. കൊറോണാ പ്രോട്ടോകാൾ നടപടികളും മുൻകരുതലുകളും റൗളാ ശരീഫ് സിയാറത്തിനും കർശനമായി ഏർപ്പെടുത്തും.
ഞായറാഴ്ച മുതൽ ഉംറ കർമത്തിന് അനുമതി നൽകും. ഞായറാഴ്ച 16,000 പേർക്കാണ് അവസരമുണ്ടാകുക. ഉംറ നിർവഹിക്കുന്നതിന് ഓരോ തീർഥാടകനും മൂന്നു മണിക്കൂർ സമയമാണ് ലഭിക്കുക. കിസ്‌വ ഫാക്ടറി, ഹറം മ്യൂസിയം സന്ദർശനവും ഞായറാഴ്ച മുതൽ ഹറംകാര്യ വകുപ്പ് അനുവദിക്കും. ഓരോ രണ്ടു മണിക്കൂറിലും സന്ദർശകരുടെ ഒരു ബസ് വീതം സ്വീകരിക്കുന്ന നിലയിൽ സന്ദർശനം ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഉംറ നിർവഹിക്കാൻ രണ്ടര ലക്ഷം പേർ അപേക്ഷിച്ചു; അമ്പതിനായിരത്തിലേറെ പേർക്ക് അനുമതി ലഭിച്ചു.
/sathyam/media/post_attachments/ffChYRHkEH6RjliQcr8c.jpg)
അതേസമയം, ഞായറാഴ്ച പുരാരംഭിക്കുന്ന പരിശുദ്ധ ഉംറ നിർവഹിക്കുന്നതിനുള്ള പെർമിറ്റിനായി "ഇഅ്തമർനാ" ആപ്പ് വഴി രണ്ടര ലക്ഷത്തിലേറെ അപേക്ഷകൾ ഇതിനകം ലഭിച്ചതായി ഹജ്ജ് - ഉംറ മന്ത്രാലയം അണ്ടർ സെക്രട്ടറി വെള്ളിയാഴ്ച വൈകീട്ട് വെളിപ്പെടുത്തി.
അമ്പതിനായിരത്തിലേറെ പേർക്ക് ഇതിനകം പെർമിറ്റുകൾ അനുവദിച്ചതായും അദ്ദേഹം തുടർന്നു. സ്വദേശികളും പ്രവാസികളുമായ രാജ്യത്തിനകത്ത് കഴിയുന്നവർക്കാണ് ആദ്യ ഘട്ടത്തിൽ ഉംറ പെർമിറ്റിന് അപേക്ഷിക്കാനുള്ള അവസരം. വിദേശത്തു നിന്നുള്ള ഉംറ തീർത്ഥാടകരെ നവംബർ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിലാണ് സ്വീകരിച്ചു തുടങ്ങുക.
ആദ്യത്തിൽ ഐ ഫോണിലൂടെ മാത്രം ലഭിക്കുമായിരുന്ന "ഇഅ്തമർനാ" ആപ്പ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ ആൻദ്റോയിഡ് ഫോണിലൂടെയും ലഭ്യമാക്കിയത് സാധാരണക്കാർക്ക് ഏറെ സൗകര്യമായിട്ടുണ്ട്.
ഉംറ ആഗ്രഹിക്കുന്നവരറിയാൻ:
"തവക്കൽനാ" ആപ് ഡൗൺലോഡ് ചെയ്യുക. "ഇഅ്തമർനാ" ആപ് ഉപയോഗിച്ച് ഉംറ പെർമിറ്റ് നേടുക. ഉംറ നിർവഹിക്കുന്നതിന് ഓരോ തീർഥാടകനും മൂന്നു മണിക്കൂർ സമയമാണ് ലഭിക്കുക.
മീഖാത്തുകളിൽ ശാരീരിക അകലം ഉറപ്പാക്കുന്ന നടപടികൾ കൈക്കൊള്ളുക. ഇഹ്‌റാമിൽ പ്രവേശിക്കുന്നതിന് മീഖാത്തുകളിൽ പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിൽ എത്തിച്ചേരുക. ഹറമിൽ പ്രവേശിക്കുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കുക. എല്ലാവരും സ്വന്തം നിസ്കാര വിരി കൈവശം കരുതുക. നിർണിത സ്ഥലങ്ങളിൽ വെച്ച് മാത്രം നിസ്കരിക്കുക.
ഉംറ പുഃസ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടത്തിൽ ഒക്ടോബർ നാല് ഞായറാഴ്ച മുതൽ 16,000 പേർക്കാണ് അവസരമുണ്ടായിരിക്കുക. ഓരോ രണ്ടു മണിക്കൂറിലും സന്ദർശകരുടെ ഒരു ബസ് വീതം സ്വീകരിക്കുന്ന നിലയിൽ സന്ദർശനം ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us