ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
അടൂർ: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച് സ്വർണവും പണവും കവർന്ന യുവാവ് അറസ്റ്റിൽ. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെയാണ് അടൂർ സ്വദേശി ആർ. അജിത്ത് പീഡിപ്പിച്ചത്. ജനുവരി 11 നായിരുന്നു സംഭവം.
Advertisment
/sathyam/media/post_attachments/FArxbSKzWt6EnUyf2zjX.jpg)
ബലാൽസംഗം ചെയ്യുന്നത് മൊബൈലിൽ പകർത്തിയ പ്രതി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഒരു പവന്റെ സ്വർണവും നാലായിരം രൂപയും ഇയാൾ തട്ടിയെടുത്തുവെന്നും പൊലീസ് വെളിപ്പെടുത്തി. വീട്ടുകാരുടെ പരാതിയിലാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us