പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update
Advertisment
രാജ്യത്തെ പത്തു ലക്ഷത്തിലധികം വരുന്ന ആശാപ്രവർത്തകരുടെ ന്യായമായ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് അടൂർ പ്രകാശ് എം.പി ലോക്സഭയിലുന്നയിച്ച സബ്‌മിഷനിൽ ആവശ്യപ്പെട്ടു.
ദശലക്ഷക്കണക്കിന് ഗ്രാമീണരെ രാജ്യത്തിന്റെ ആരോഗ്യസംവിധാനങ്ങളുമായി കൂട്ടിയിണക്കുന്നതിൽ ആശാപ്രവർത്തകരാണ് മുൻനിരയിൽ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആശാപ്രവർത്തകർ വഹിച്ച പങ്കു വിസ്മരിക്കാവുന്നതല്ല. അടുത്തിടെ ലോകാരോഗ്യ സംഘടനയുടെ ബഹുമതി വരെ തേടിയെത്തിയ ഇവർക്ക് സർക്കാർ വളരെ തുച്ഛമായ തുകയാണ് പ്രതിഫലമായി നൽകുന്നത്. നിലവിൽ 6000 രൂപയാണ് ആശാ പ്രവർത്തകർക്ക് കേരളത്തിൽ ലഭിക്കുന്നത്.
മിനിമം വേതനവും മറ്റാനുകൂല്യങ്ങളും ഉൾപ്പടെയുള്ള ഇവരുടെ ആവശ്യങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ അടിയന്തരനടപടി സ്വീകരിക്കണം.