കേരളം

സർക്കാർ ഉത്തരവിന്റെ മറവിൽ നടന്ന അനധികൃത മരം മുറി സംബന്ധിച്ച് കേരള സർക്കാരിൽ നിന്നും റിപ്പോർട്ട്‌ ലഭിച്ചിട്ടുണ്ടെന്ന് വനം പരിസ്ഥിതി മന്ത്രി അശ്വനി കുമാർ ചൗബെ ലോക്സഭയിൽ 

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, July 30, 2021

ഡല്‍ഹി: സർക്കാർ ഉത്തരവിന്റെ മറവിൽ നടന്ന അനധികൃത മരം മുറി സംബന്ധിച്ച് കേരള സർക്കാരിൽ നിന്നും റിപ്പോർട്ട്‌ ലഭിച്ചിട്ടുണ്ടെന്ന് അടൂർ പ്രകാശ് എം.പി യുടെ ചോദ്യത്തിന് വനം പരിസ്ഥിതി മന്ത്രി അശ്വനി കുമാർ ചൗബെ ലോക്സഭയിൽ മറുപടി നൽകി.

കേന്ദ്രസർക്കാർ റിപ്പോർട്ട്‌ ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാനം നൽകിയ മറുപടിയിൽ വനഭൂമിയിൽ നിന്നും മരം മുറിച്ചിട്ടില്ലെന്നും അനധികൃതമായി മരം മുറിച്ചത് സ്വകാര്യ ഭൂമിയിൽ നിന്നാണെന്നും പറയുന്നു. ഇതു സംബന്ധിച്ച് കേരള സർക്കാർ ഉന്നതതല അന്വേഷണം നടത്തുന്നതായും മറുപടിയിൽ വ്യക്‌തമാക്കി.

റിപ്പോർട്ടിന്മേൽ കേന്ദ്രസർക്കാർ നടപടിയൊന്നും സ്വീകരിച്ചതായി മറുപടിയിൽ പറയുന്നില്ല.

×