തിരുവനന്തപുരം: മദ്യവില വര്‍ധനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുക, മദ്യപരുടെ അവകാശ സംരക്ഷണത്തിനായി പോരാടുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മദ്യ ഉപഭോക്താക്കളുടെ ബൃഹത്തായ ഒരു കൂട്ടായ്മ രൂപപ്പെട്ടിരിക്കുന്നു.
" Alchohol Drinkers Organisation for Protest against high Tax" ( ADOPT) അഥവാ " മദ്യപരുടെ അവകാശത്തിനും അഭിമാന സംരക്ഷണത്തിനും വേണ്ടി പൊരുതുന്ന മാനവിക കൂട്ടായ്മ" എന്നാണ് സംഘടനയുടെ പേര്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയുടെ ഓഫീസ് ആരംഭിക്കുന്ന പ്രവർത്തനങ്ങളും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ജോലികളും ഇപ്പോൾ പുരോഗമിക്കുകയാണ്. അതിൻ്റെ ഓൺലൈൻ ചർച്ചകൾ ഇന്നലെയും ഇന്നുമായി നടന്നുവരുന്നു.
ADOPT വാട്ട്സ്ആപ്പ് കൂടായ്മ ഇപ്പോൾ കേരളത്തിലെ 14 ജില്ലകളിലും പ്രവർത്തനനിരതമാണ്.ആകെ 1200 അംഗങ്ങളുള്ളതിൽ 200 പേർ എപ്പോഴും സജീവമായി പ്രവർത്തിക്കുന്നവരാണ്. കൂടാതെ ADOPT ഫേസ്ബുക്ക് കൂടായ്മയിൽ 10000 ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. വളരെ ചിട്ടയായ രീതിയിൽ പ്രവർത്തിക്കുന്ന സംഘട നയുടെ തലപ്പത്ത് ഒരുസംഘം അഭ്യസ്തവിദ്യരായ യുവാക്കളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഈ താൽക്കാലിക ഭരണസമിതിയാണ് ഇപ്പോൾ സംഘടനാ കാര്യങ്ങൾ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്നത്. സംഘടനയുടെ രജിസ്‌ട്രേഷൻ കഴിഞ്ഞാലുടൻ പുതിയ ഭരണസമിതി നിലവിൽവരും. ഇപ്പോഴത്തെ ഭാരവാഹികൾ ഇവരാണ് :-
പ്രസിഡണ്ട് ശ്രീ ബിജു മാത്യു - മുണ്ടക്കയം , കോട്ടയം ജില്ല.( Whatsapp 00966567289507)
വൈസ് പ്രസിഡന്റ് - ശ്രീ. സുഭാഷ് , ചെങ്ങമനാട് , എറണാകുളം ജില്ലാ.(00918547520869)
സെക്രട്ടറി - രതീഷ് , കൊട്ടാരക്കര ,കൊല്ലം ജില്ലാ.( 00916238170905)
ട്രഷറർ - ഷിനു തോമസ് , പത്തനംതിട്ട ജില്ലാ.
ADOPT സംഘടനയുടെ താൽക്കാലിക ഭരണസമിതി ഇതുവരെ മൂന്നു മെമ്മോറാണ്ടങ്ങൾ എക്സൈസ് മന്ത്രി ക്കും, ബെവ്കോ എം.ഡി ക്കും, ചീഫ് സെക്രട്ടറിക്കും നേരിട്ടും തപാലിലുമായി സമർപ്പിച്ചിട്ടുണ്ട്. അതിൽ മദ്യത്തിന് മറ്റെങ്ങുമില്ലാത്തവിധം തോന്നുംപടി വിലവർദ്ധിപ്പിക്കുന്നതും, ഗുണനിലവാരമില്ലാത്ത (QUALITY) മദ്യം വിൽക്കുന്നതും ,ബീവറേജ് ഔട്ട്ലെറ്റ് ജീവനക്കാരുടെ ഗുണ്ടായിസവും അവസാനിപ്പിക്കണമെന്നും ജവാൻ പോലെ സർക്കാർ ഉടമസ്ഥതയിൽ ഉള്ള നല്ല മദ്യം കൂടുതൽ ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇത്രയും ഭീമമായ ലാഭം കൊയ്യുന്ന ബീവറേജ് ഔട്ട്ലെറ്റുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കണമെന്നും വഴിയും പരിസരവും ദിവസവും വൃത്തിയാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചപ്രകാരം തിരക്കും ക്യൂവും ഒഴിവാക്കാൻ കൂടുതൽ കൗണ്ടറുകൾ തുറക്കണമെന്നും ,ഔട്ട്ലെറ്റുകളിൽ ശുചിമുറിയും പാർക്കിംഗും ഏർപ്പെടുത്തണമെന്നും ഉപഭോക്താക്കൾക്ക് അന്യസംസ്ഥാനങ്ങളിലേതുപോലെ മദ്യം മാന്യമായി കഴിക്കാനുള്ള സൗകര്യം എക്സൈസ് വകുപ്പുമായി ചേർന്ന് തയ്യറാക്കണമെന്നും മെമ്മോറാ ണ്ടത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ മദ്യത്തിൽ നിന്ന് കഴിഞ്ഞ 5 വർഷമായി ലഭിച്ച ലാഭവിഹിതമായ 65,000 കോടിരൂപ എങ്ങനെ ചെവഴിച്ചു എന്ന് സർക്കാർ പരസ്യപ്പെടുത്തുകയും. മദ്യവർജ്ജനത്തിനുള്ള കേന്ദ്രങ്ങൾ കൗൺസിലിംഗ് സെന്ററുകൾ എന്നിവ ആരംഭിക്കുകയും ബീവറേജുകളിൽ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തുകയും കസ്റ്റമേഴ്സിനോട് മാന്യമായ പെരുമാറ്റം ഉദ്യോഗസ്ഥരിൽനിന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഘടനയിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഭാരവാഹികളുമായി അവരുടെ മുകളിൽ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ഫേസ് ബുക്ക് കൂട്ടായ്മയിൽ അംഗമാകുകയോ ചെയ്യാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.