Advertisment

അഡ്രിയാന്‍ ലൂണ! പുതിയ സീസണിലെ ആദ്യ വിദേശ താരത്തെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌

New Update

publive-image

Advertisment

കൊച്ചി: ആരാധകരുടെ ആകാംഷകള്‍ക്ക് വിരാമമിട്ട് പുതിയ സീസണിലെ ആദ്യ വിദേശ സൈനിംഗ് ഔദ്യോഗികമായി പുറത്തുവിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ഉറുഗ്വെ താരമായ അഡ്രിയാന്‍ ലൂണയാണ് ഇനി മഞ്ഞപ്പടയുടെ ഭാഗമാകുന്നത്. മെല്‍ബണ്‍ സിറ്റിയില്‍ നിന്നാണ് ഈ 29-കാരന്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.

https://www.facebook.com/keralablasters/videos/2670678969898223

അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ ലൂണ ഉറുഗ്വെയുടെ അണ്ടര്‍ 17, അണ്ടര്‍ 20 ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. താരത്തിന്റെ വരവില്‍ ആരാധകരും ഏറെ പ്രതീക്ഷയിലാണ്. അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ ക്യാമ്പ് ജൂലൈ 30-ന് കൊച്ചിയില്‍ ആരംഭിക്കും.

Advertisment