/sathyam/media/post_attachments/9elsAl3P6543XYHY1afo.jpg)
കോട്ടയം: ജില്ലാ പഞ്ചായത്ത് ഉഴവൂര്‍ ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. ബിജു പുന്നത്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു.
പാര്‍ട്ടിയിലെ ചില സഹപ്രവര്‍ത്തകര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിനേ തുടര്‍ന്നാണ് പ്രത്യേകിച്ച് ഒരു ലക്ഷണങ്ങളും ഇല്ലാതിരുന്നിട്ടും ബിജു പുന്നത്താനം കോവിഡ‍് പരിശോധനയ്ക്ക് വിധേയനായത്.
തനിക്ക് കോവിഡ് പോസിറ്റീവ് ആയ വിവരം അറിഞ്ഞ ഉടന്‍ ഇക്കാര്യം യുഡിഎഫ് പ്രവര്‍ത്തകരെ നേരിട്ടും ഫേസ്ബുക്കിലൂടെ ജനങ്ങളെയും അറിയിക്കുകയായിരുന്നു സ്ഥാനാര്‍ഥി.
ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരോട് ഉടന്‍ ക്വാറന്‍റൈനില്‍ പോകാനും പരിശോധനയ്ക്ക് വിധേയരാകാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
തനിക്കുണ്ടായ അസുഖം വഴി സഹപ്രവര്‍ത്തകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിലും പ്രയാസത്തിലും വിഷമം ഉള്ളതായും ബിജു പുന്നത്താനം ഫേസ്ബുക്കില്‍ കുറിച്ചു.