പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഹാമർ തലയിൽ പതിച്ച് മരിച്ച അഫീലിൻ്റെ കുടുംബത്തിന് പാലാ നഗരസഭയുടെ 5 ലക്ഷത്തിൻ്റെ ധനസഹായ വിതരണം ഇന്ന്

New Update

പാലാ : പാലാ സെൻ്റ് തോമസ് സ്കൂൾ വിദ്യാർത്ഥിയായിരുന്ന മൂന്നിലവ് സ്വദേശി അഫീലിന് മുനിസിപ്പൽ സ്റ്റേഡിയത്തിലെ കായിക മേളയ്ക്കിടെ 2019 ഒക്ടോബർ 4-നാണ് ഹാമർ ത്രോയ്ക്കിടെ ഹാമർ തലയ്ക്കേറ്റ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് 17 ദിവസം ചികിത്സയിൽ കഴിഞ്ഞെങ്കിലും മരണമടയുകയായിരുന്നു.

Advertisment

publive-image

അന്ന് തന്നെ സ്റ്റേഡിയത്തിൻ്റെ ചുമതലയുള്ള പാലാ നഗരസഭ കൗൺസിൽ അഫീലിൻ്റെ കുടുംബത്തിന് 5 ലക്ഷം രൂപാ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും നഗരസഭയുടെ കനത്ത സാമ്പത്തിക ബാധ്യതകൾക്കിടയിൽ ഈ വാഗ്ദാനം നിറവേറ്റാനായിരുന്നില്ല.

പുതിയ നഗരഭരണസമിതി ചുമതലയേറ്റശേഷം ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ഇക്കാര്യത്തിൽ പ്രത്യേകം താൽപ്പര്യമെടുത്തു.

ഇന്ന് 11-ന്‌ നഗരസഭയിൽ ചെയർമാൻ്റെ ചേംബറിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ അഫീലിൻ്റെ മാതാപിതാക്കൾക്ക് നഗരസഭാ ചെയർമാൻ ഈ തുക കൈമാറും. കൗൺസിലർമാരും സെൻറ് തോമസ് സ്കൂൾ അധികൃതരും കായികാദ്ധ്യാപകനും ചടങ്ങിൽ പങ്കെടുക്കും

afeel death
Advertisment