സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
കാബൂള്‍: അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍ ലാന്‍സ് ക്ലൂസ്നറിനെ നിയമിച്ചു.
Advertisment
അന്‍പതോളം അപേക്ഷകളില്‍ നിന്നാണ് ക്ലൂസ്നറിനെ പരിശീലകനായി തെരഞ്ഞെടുത്തത്.ഫില്‍ സിമ്മണ്‍സിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നിയമനം.
ദക്ഷിണാഫ്രിക്ക, സിംബാബ്വേ ടീമുകളുടെ ബാറ്റിംഗ് പരിശീലകനായും മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് പരിശീലകനായും ക്ലൂസ്നര് പ്രവര്‍ത്തിച്ചിട്ടുണ്ട്. നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന പരന്പരയാണ് ക്ലൂസ്നറിന്റെ ആദ്യ പരിശീലക ദൗത്യം.