സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
അഫ്ഗാനിസ്ഥാന് പര്യടനത്തിനുള്ള വിന്‍ഡീസ് ടീമിനെ കിരോണ്‍ പൊള്ളാര്‍ഡ് നയിക്കും. നവംബറില്‍ ആരംഭിക്കുന്ന പര്യടനത്തില്‍ മൂന്ന് ഏകദിനവും, മൂന്ന് ടി20 മത്സരവും, ഒരു ടെസ്റ്റ് മല്‍സരവുമാണ് ഉള്ളത്.ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ഹോള്‍ഡര്‍ തന്നെയാണ്.
Advertisment
ഇന്ത്യക്കെതിരെയുള്ള പരമ്പരയില്‍ മോശം പ്രകടനം നടത്തിയ വിന്‍ഡീസ് ടീമില്‍ അഴിച്ചുപണി നടത്തിയിരുന്നു. ഏകദിന, ടി20 ടീമിന്റെ നായകനായിട്ടാണ് കിരോണ്‍ പൊള്ളാര്‍ഡിനെ നിയമിച്ചിരിക്കുന്നത്.
ഏകദിന ക്യാപ്റ്റന്‍ ജെയ്സണ്‍ ഹോള്‍ഡറിനെയും ടി20 നായകന് കാര്‍ലോസ് ബ്രാത്വെയ്റ്റിനെയും ആണ് ടീം മാനേജ്മെന്റ് മാറ്റിയത്.