New Update
Advertisment
കാബൂള്‍: പഞ്ച്ഷീര്‍ മേഖല പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട് താലിബാന്‍ വെടിയുതിര്‍ത്ത് നടത്തിയ ആഘോഷപ്രകടനത്തില്‍ കൊല്ലപ്പെട്ടത് കുട്ടികളടക്കം 17 പേര്‍. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, താലിബാന് പഞ്ച്ഷീര്‍ പ്രവിശ്യ സ്വന്തമാക്കാന്‍ സാധിച്ചില്ലെന്നും, നിരവധി താലിബാന്‍കാര്‍ കൊല്ലപ്പെട്ടതായും പ്രതിരോധ സേന പറയുന്നു.
The #Taliban carried out cheerful shootings in most parts of Kabul last night, believing that they had taken control of #Panjshir province, while the Resistance Front denied the Taliban's claim, saying they had inflicted heavy casualties on the Taliban. pic.twitter.com/GbheJ0pSNH
— Aśvaka - آسواکا News Agency (@AsvakaNews) September 3, 2021