കാബൂൾ: അഫ്ഗാൻ ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗത്തെ താലിബാൻ കഴുത്തറുത്ത് കൊന്നു. മെഹ്ജബിൻ ഹക്കിമി എന്ന വോളിബോൾ താരത്തെ താലിബാൻ കൊലപ്പെടുത്തിയ വിവരം പരിശീലകയാണ് വെളിപ്പെടുത്തിയത്. ഈ മാസം ആ​ദ്യമാണ് കൊലപാതകം നടന്നത്.
/sathyam/media/post_attachments/pNRIbcOuPeNzik1FcRjF.jpg)
കൊലപാതക വിവരം പുറത്തറിയിക്കരുതെന്ന് ഇവരുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഏതാനും ദിവസം മുൻപ് മെഹ്ജബിന്റെ ഛേദിച്ച ശിരസ്സിന്റെയും ചോര കട്ടപിടിച്ച കഴുത്തിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
അഫ്​ഗാനിലെ വോളിബോൾ ടീം അം​ഗങ്ങളിൽ ഭൂരിഭാ​ഗം പേർക്കും താലിബാൻ അധികാരമേൽക്കുന്നതിന് മുൻപ് രാജ്യം വിടാൻ കഴിഞ്ഞിരുന്നില്ല. രണ്ട് വോളിബോൾ താരങ്ങളാണ് രാജ്യം വിട്ടത്.
ബാക്കിയുള്ളവർ ഒളിവിലാണെന്ന് പരിശീലക പറയുന്നു. വിവിധ ടൂർണമെന്റുകളിലും ടിവി പരിപാടിയിലും പങ്കെടുത്തതാണ് താലിബാനെ പ്രകോപിപ്പിച്ചത്. കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ ക്ലബ്ബിലെ മികച്ച താരമായിരുന്നു മെഹ്ജബിൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us