കോവിഡിനോട് പോരാടി നാലര മാസം, ഫിലിപ്പിനോ ഡോക്ടര്‍ ജീവിതത്തിലേക്ക്.

author-image
admin
New Update

റിയാദില്‍ കഴിഞ്ഞ നാലര മാസമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഫിലിപ്പിനോ ഡോക്ടര്‍ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. ആഗസ്റ്റിലാണ് ഫിലിപ്പിനോ സ്വദേശിയായ ഡോ. മയല്ല മോണ്ടെമാർ കോവിഡ് ബാധിച്ച് ചികിത്സ തേടുന്നത് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിലെ ഒബ്സ്റ്റെർട്ടിക്സ് ആങ് ഗൈനക്കോളജിയിൽ ജോലി ചെയ്തു വരുന്നതിനി ടെയാണ് മയല്ലക്ക് കോവിഡ് ബാധിക്കുന്നത്.

Advertisment

publive-image

സാധാരണ രണ്ടോ മൂന്ന് ആഴ്ചകള്‍ കൊണ്ട് ഭേദമാകുന്ന കോവിഡ് കേസുകളെ പോലെയല്ലായി രുന്നു. ഇവരെ വൈറസ്‌ ബാധിച്ചത് നാല് മാസവും പത്തൊമ്പത് ദിവസമാണ് അവര്‍ കോവിഡ് വൈറസുമായി മല്ലടിച്ചത്. ഒരു പക്ഷെ സൗദിയില്‍ ഏറ്റവും കൂടുതല്‍ ദിവസം കോവിഡ് ചികിത്സയില്‍ കഴിഞ്ഞതും ഇവരായിരിക്കും

കോവിഡ് പിടിപെട്ട് ചികിത്സയിലിരിക്കെ അവര്‍ക്ക് ജീവിതത്തിലും വേദനയാണ് സമ്മാനിച്ചത്‌ ഭര്‍ത്താവും മൂന്ന് കുട്ടികളുമായി റിയാദിലാണ് താമസിക്കുന്നത്. 2020 ഓഗസ്റ്റ് മധ്യത്തിൽ ശ്വാസതടസ്സം, പനി, ഓക്കാനം, ഛർദ്ദിയുമായിട്ടാണ് കോവിഡ് ചികിത്സ തേടുന്നത് ഭർത്താവ് ഷെറിഡൻ ചാൻ മോണ്ടെമറും ആരോഗ്യ രംഗത്ത് ജോലി ചെയ്യുകയാണ് നാഷണല്‍ ഗാര്‍ഡ് ഹോസ്പിറ്റലില്‍ ഡോക്ടര്‍ ആണ്,. 9 വർഷമായി സൗദി അറേബ്യയിൽ ആരോഗ്യ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നു.

ഭർത്താവിന് ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ആസ്തമ ചെറുതായി അലട്ടിയിരുന്നു. കോവിഡ് പോസറ്റിവ് കണ്ടെത്തിയിരുന്നു അതിനിടെയാണ് കഠിനമായ നെഞ്ചു വേദനയെത്തു ടർന്ന്  ഓഗസ്റ്റ് 30 ന് ഭര്‍ത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും താമസിയാതെ മരണപെട്ടതും ഏറെ വേദനയായി .കോവിഡ് തളര്‍ത്തിയ ജീവിതത്തില്‍ തന്‍റെ എല്ലാമായ പ്രിയതമന്റെ വിയോഗം ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ല ,  ഈ വാര്‍ത്ത എന്‍റെ സുഹുര്‍ത്തുക്കള്‍ അറിയിച്ചപ്പോള്‍ മാനസികമായി ഞാന്‍ തകര്‍ന്നു പോയിരുന്നു.

എന്‍റെ മൂന്ന് കുട്ടികളെയും അദ്ദേഹം തന്നെ ആയിരുന്നു പരിചരിച്ചിരുന്നത്. അദ്ദേഹം പോയപ്പോള്‍  ഒറ്റപെട്ടു പോയപോലെ ആയി പിന്നിട് എന്‍റെ കുട്ടികളെ സംരക്ഷിച്ചത് സഹപ്രവര്‍ത്തകര്‍ ആയിരുന്നു. അതിനിടയില്‍ മൂന്ന് കുട്ടികള്‍ക്ക് കോവിഡ് പോസറ്റിവ് ആയി അവരെയും തന്നെ ചികിത്സിക്കുന്ന അതെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു.  അതിനിടെ എനിക്ക് ന്യുമോണിയ പിടിപെട്ട് ഏറെ സങ്കീർണതകൾ നിറഞ്ഞ ദിനങ്ങളിലേക്ക് നീങ്ങുകയായി രുന്നു.  എന്‍റെ സഹപ്രവര്‍ത്തകരുടെ നിരന്തരമായ കെയര്‍ എന്നെ ജീവിതത്തിലേക്ക് തിരിച്ചു നടത്തിയിരിക്കുകയാണ്.

കോവിഡ് തുടക്ക കാലത്ത് ഒരുപാട് രോഗികളുമായി ഇടപഴകുകയും അവരെ സഹായിക്കു കയും ചെയ്തിട്ടുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ എപ്പോള്‍ വേണമെങ്കിലും വൈറസ്‌ വ്യപിക്കാം എന്നും ഡോ: മയല്ല പറയുന്നു. പക്ഷെ എനിക്ക് കൊറോണ വൈറസ്‌ പോസറ്റിവ് ആയപ്പോഴും ഇത്രമാത്രം കഠിനമാകുമെന്ന് പ്രതീക്ഷിച്ചില്ല അൽ അറേബ്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു.

ജനുവരി എട്ടിനാണ് ആശുപത്രി വിട്ടത്. എനിക്കിത് പുതു ജീവന്‍ ആണ് രാജ്യത്ത് ആരംഭിച്ച വാക്സിനേഷൻ പ്രക്രിയയില്‍ എല്ലാവരും പങ്കാളിയാകണമെന്നും  ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ച മഹാമാരിയെ ഒറ്റകെട്ടായി നേരിടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒപ്പം താനും ഉണ്ടാകുമെന്ന് മയല്ല പറഞ്ഞു .

Advertisment