മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി താ​രം സെ​ര്‍​ജി​യോ അ​ഗ്യൂ​റോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

സ്പോര്‍ട്സ് ഡസ്ക്
Friday, January 22, 2021

ല​ണ്ട​ന്‍: മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി താ​രം സെ​ര്‍​ജി​യോ അ​ഗ്യൂ​റോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ത​നി​ക്ക് പോ​സി​റ്റീ​വാ​യെ​ന്ന വി​വ​രം താ​ര​ത്തെ ത​ന്നെ​യാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഗ്യൂ​റോ പോ​സി​റ്റീ​വ് ആ​യ​ത്.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​ളു​മാ​യി സ​മ്പര്‍​ക്കം ഉ​ണ്ടാ​യ​തി​നാ​ല്‍ അ​ഗ്യൂ​റോ ഐ​സൊ​ലേ​ഷ​നി​ല്‍ ആ​യി​രു​ന്നു. താ​രം പോ​സി​റ്റീ​വ് ആ​യ​തോ​ടെ ഈ ​ഐ​സൊ​ലേ​ഷ​ന്‍ തു​ട​രും. ത​നി​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ഗ്യൂ​റോ വ്യ​ക്ത​മാ​ക്കി.

×