Advertisment

കാമുകിയെ തിരികെ നേടാൻ മന്ത്രവാദിയുടെ സഹായം തേടി; യുവാവിന് നഷ്ടമായത് 43 ലക്ഷം രൂപ

New Update

അഹമ്മദാബാദ്: പ്രണയം തകരുന്നതും വേര്‍പിരിയേണ്ടി വരുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്‌.  ഗുജറാത്തിൽ നിന്നുള്ള ഒരു ബിസിനസുകാരന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു, വേര്‍പിരിഞ്ഞ തന്റെ കാമുകിയുമായി വീണ്ടും ഒത്തുചേരാന്‍ ആഗ്രഹിച്ച യുവാവിനാണ് അമളി പറ്റിയത്., കാമുകിയുടെ സ്‌നേഹം തിരികെ കിട്ടാന്‍ ഒരു തന്ത്രിയുടെ സഹായം തേടാൻ തീരുമാനിച്ചു.  മാസങ്ങളോളം തന്ത്രിയുമായി കൂടിയാലോചിച്ചതിനുശേഷവും അയാൾക്ക് തന്റെ കാമുകിയുടെ സ്നേഹം തിരികെ നേടാനായില്ല, മാത്രമല്ല ഇക്കാരണത്താല്‍ 43 ലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്തു.

Advertisment

publive-image

ടൈംസ് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, തന്നോട് കാമുകി അടുപ്പം കാണിക്കാത്തതിനെ തുടര്‍ന്നും സംസാരിക്കാത്തതിനെ തുടര്‍ന്നും യുവാവ്‌ സുഹൃത്തിന്റെ ഉപദേശപ്രകാരം തന്ത്രിയുടെ സഹായം തേടാന്‍ തീരുമാനിക്കുകകയായിരുന്നു.

28-കാരനായ അജയ് പട്ടേൽ അങ്ങേയറ്റം അസ്വസ്ഥനായിരുന്നു. തുടർന്ന് അദ്ദേഹം സ്വയം പ്രഖ്യാപിത ജ്യോതിഷിയും മാധ്യമ പ്രവർത്തകനുമായ അനിൽ ജോഷിയുമായി ബന്ധപ്പെട്ടു, അദ്ദേഹം തന്റെ പങ്കാളിയുമായി വീണ്ടും ഒത്തുചേരാൻ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തു. തന്റെ കാമുകിയിൽ ആരെങ്കിലും തന്ത്രിക് മാജിക് ചെയ്തിട്ടുണ്ടെന്നും അവളെ തിരിച്ചെടുക്കാൻ കൗണ്ടർ മാജിക് ആവശ്യമാണെന്നും ജോഷി പറഞ്ഞു. പരിഹാരനടപടികള്‍ക്കായി കൃത്യമായ ഇടവേളകളിൽ പണമടയ്ക്കാൻ ആവശ്യപ്പെട്ടു.

രണ്ടാമതൊന്ന് ചിന്തിക്കാതെ പട്ടേൽ ആദ്യം 11,400 രൂപ 2020 മെയ് മാസത്തിൽ അടച്ചു, അതിനുശേഷം 72,00 രൂപ അടച്ചു, ഇങ്ങനെ പലപ്പോഴായി 43 ലക്ഷം രൂപ നല്‍കി .പക്ഷേ ഫലങ്ങളൊന്നും ലഭിച്ചില്ല. താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ അദ്ദേഹം പണം തിരികെ നൽകണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി, ജോഷി പണം നൽകാൻ വിസമ്മതിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പട്ടേൽ ഒടുവിൽ സർഖേജ് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചു. ഞാനും ജോഷിയും തമ്മിലുള്ള സംഭാഷണത്തിന്റെ 400-ലധികം ഓഡിയോ റെക്കോർഡിംഗുകൾ ഉൾപ്പെടെ എല്ലാ തെളിവുകളും സഹിതം പരാതി സർഖേജ് പോലീസ് സ്റ്റേഷനിൽ സമർപ്പിച്ചിട്ടുണ്ട്.  നൽകിയ എല്ലാ പണത്തിന്റെയും കണക്കും ഞാൻ നൽകിയിട്ടുണ്ട്. ജോഷിക്കും ഭാര്യക്കും ഗുരു ധരംജിക്കും എതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല, അഹമ്മദാബാദ് മിററിന് നൽകിയ പ്രസ്താവനയിൽ പട്ടേൽ പറയുന്നു.

fraud case
Advertisment