New Update
ലോക്ക്ഡൗൺ സമയത്തും തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ അഹാന കൃഷ്ണ സോഷ്യൽ മീഡിയ വഴി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകരോട് ഒരു ചോദ്യവുമായി എത്തിയിരിക്കുകയാണ് അഹാന.
Advertisment
ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ചെയ്ത ഒരു ഫോട്ടോക്ക് അടികുറിപ്പായാണ് അഹാനയുടെ ചോദ്യം വരുന്നത്. “നിങ്ങൾ എപ്പോഴെങ്കിലും താഴെ വീണിട്ട് ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ നടിക്കുകയും നിങ്ങൾ തികച്ചും ഒക്കെയാണ്” എന്ന് അഭിനയിക്കുകയും ചെയ്തിട്ടുണ്ടോ എന്നാണ് അഹാന ചോദിക്കുന്നത്.
എന്തായാലും ചില ആരാധകർ മഴയത്ത് തെന്നിവീണതും, അത്തരത്തിൽ നടിച്ചിട്ടുള്ളതും കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ കൂടുതൽ കമന്റുകളും വരുന്നത് ചിത്രത്തിനാണ്. പലരും ചിത്രത്തിന്റെ ക്യാപ്ഷൻ കണ്ട മട്ടില്ല.