ക്യാമറയുള്ള പരിപാടിയില്‍ ഞാനെന്തിന് പോകണം?  എന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണെന്ന് നടി അഹാന കൃഷ്ണ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

താന്‍ ബിഗ് ബോസ് പരിപാടിയുടെ പുതിയ സീസണിന്റെ ഭാഗമാകുന്നില്ലെന്ന് നടി അഹാന കൃഷ്ണ. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. ഇത് സംബന്ധിച്ച്‌ പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും താന്‍ ബിഗ് ബോസ് പരിപാടി കാണാറില്ലെന്നും നടി പറയുന്നുണ്ട്. അഹാന കൃഷ്ണ പരിപാടിയുടെ ഭാഗമാകുമെന്ന് പറഞ്ഞുകൊണ്ടുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവരികയും ദേശീയ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

'രണ്ടു മൂന്നു ദിവസമായി കുറേപേര്‍ എന്നോട് ചോദിക്കുന്നു, ബിഗ് ബോസില്‍ ഉണ്ടോ ഇത്തവണ. അതൊരു വ്യാജ വാര്‍ത്തയാണ്. എല്ലാ ആദരവോടെയും പറയട്ടെ, ബിഗ് ബോസ് ഞാന്‍ കാണുന്ന ഒരു ഷോ അല്ല. എന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണ്. ഒരു ക്യാമറയുള്ള പരിപാടിയില്‍ പോയി എന്തിനു ഞാന്‍ ഇരിക്കണം.'- ഇങ്ങനെയാണ് അഹാന തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

ahanakrishna
Advertisment