വോട്ടഭ്യര്‍ത്ഥിച്ച് വീടുകള്‍ കയറുന്നതിനിടെ തുണി അലക്കിക്കൊടുത്ത് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി; ജയിച്ചാല്‍ വാഷിങ് മെഷീന്‍ നല്‍കുമെന്നും വാഗ്ദാനം; വീഡിയോ

ന്യൂസ് ബ്യൂറോ, ചെന്നൈ
Tuesday, March 23, 2021

ചെന്നൈ: വോട്ടഭ്യര്‍ത്ഥിച്ച് വീടുകള്‍ കയറുന്നതിനിടെ സ്ഥാനാര്‍ത്ഥി തുണി അലക്കിക്കൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി തങ്ക കതിരവനാണ് തുണി അലക്കിയത്.

ജയിച്ചാൽ വാഷിങ് മെഷീൻ നൽകുമെന്നു വാഗ്ദാനം ചെയ്താണ് തങ്ക കതിരവൻ മടങ്ങിയത്. നാഗപട്ടിണം മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥിയാണ് തങ്ക കതിരവൻ.

×