New Update
/sathyam/media/post_attachments/Rvj82oFpWcF4c4WbeAsn.jpg)
ചെന്നൈ: പ്ലസ്ടുവില്‍ മികച്ച വിജയം നേടിയിട്ടും നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ വീഡിയോ പോസ്റ്റ് ചെയ്ത തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രിയും എഐഎഡിഎംകെ നേതാവുമായ മാ ഫോയ് പാണ്ഡ്യരാജന്റെ പ്രവൃത്തി വിവാദത്തില്‍.
Advertisment
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ ഇതിനെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്ന് മന്ത്രി വീഡിയോ ഡിലീറ്റ് ചെയ്തു. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് 7.5 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ എ.ഐ.എ.ഡി.എം.കെ നടപടിയെ പ്രശംസിക്കുന്ന രീതിയിലാണ് വീഡിയോ.
മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ശവത്തില്‍ നിന്ന് ഭക്ഷിക്കുന്ന പുഴുവിനെക്കാള്‍ മോശമാണ് താനെന്ന് മന്ത്രി തെളിയിച്ചതായി പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us