New Update
Advertisment
ചെന്നൈ: വരുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എടപ്പാടി കെ പളനിസ്വാമിയെ തന്നെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിച്ച് എ.ഐ.എ.ഡി.എം.കെ ജനറൽ കൗൺസിൽ യോഗം. ഒ. പനീർസെൽവത്തെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയായും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് സഖ്യം, സീറ്റ് പങ്കിടൽ, സ്ഥാനാർഥി നിർണയം എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാനും ഇരുവരെയും യോഗം ചുമതലപ്പെടുത്തി.