സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്ത് പ്രസിഡന്‍റ്  പദത്തിലൊരു അണ്ണാ ഡിഎംകെ അംഗം ; ചരിത്രമായി  കൂറുമാറ്റവും , അവിശ്വാസ പ്രമേയവുമൊക്കെയായി പ്രസിഡന്‍റുമാർ വാഴാത്ത പീരുമേട് പഞ്ചായത്ത് ! 

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

പീരുമേട് : സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്ത് പ്രസിഡന്‍റ് പദത്തിലൊരു അണ്ണാ ഡിഎംകെ അംഗം. ഇടുക്കി പീരുമേട് പഞ്ചായത്തിലാണ് യുഡിഎഫ് പിന്തുണയോടെ അണ്ണാ ഡിഎംകെയിലെ എസ് പ്രവീണ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

Advertisment

publive-image

കൂറുമാറ്റവും , അവിശ്വാസ പ്രമേയവുമൊക്കെയായി പ്രസിഡന്‍റുമാർ വാഴാത്ത പഞ്ചായത്താണ് പീരുമേട് പഞ്ചായത്ത്. കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്ന് പ്രസിഡന്‍റുമാരും, താൽകാലിക ചുമതലയുള്ള രണ്ട് പേരുമുൾപ്പടെ അഞ്ച് പേരാണ് പ്രസിഡന്‍റിന്‍റെ കസേരയിലിരുന്നത്. അതേ കസേരയിലേക്ക് ചരിത്രമെഴുതിയാണ് അണ്ണാ ഡിഎംകെ അംഗമായ പ്രവീണ എത്തുന്നത്.

പ്രസിഡന്‍റായിരുന്ന എൽഡിഎഫിലെ രജനി വിനോദിന് എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.

പട്ടികജാതി വനിതാ സംവരണ സീറ്റിൽ കോൺഗ്രസിന് അംഗങ്ങൾ ഇല്ലാത്തതിനാൽ എഐഎഡിഎംകെ അംഗം എസ് പ്രവീണയെ സ്ഥാനാർത്ഥിയാക്കി യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഏഴിനെതിരെ എട്ട് വോട്ടിന് പ്രവീണ ജയിച്ചുകയറി

Advertisment