ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ഡൽഹി: അസംഘടിത തൊഴിലാളി കോൺഗ്രസ് ദേശീയ ഭാരവാഹികളുടെ ചുമതല എഐസിസി വിഭജിച്ചു നൽകി മലയാളിയായ ദേശീയ കോർഡിനേറ്റർ അഡ്വ അനിൽ ബോസിന് ഡൽഹി, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളുടെ ചുമതല നല്‍കി.
Advertisment
റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ മുകേഷ് ദഗറിന് പൂര്‍ണമായും മഹാരാഷ്ട്ര വെസ്റ്റ് സോണും, ഗുജറാത്ത്, രാജസ്ഥാന്‍, മുംബൈ, ഗോവ, മധ്യപ്രദേശ് എന്നിവടങ്ങളിലും, റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. സായ് അനാമികയ്ക്ക് നോര്‍ത്തേണ്‍ സോണ്‍ പഞ്ചാബ്, കാശ്മീര്‍, ഹിമാചല്‍, ഉത്തരാഖണ്ഡ്, ഹരിയാന, യുപി, ചണ്ടിഗഡ് എന്നിവടങ്ങളിലും, നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ വിജയ് സെല്‍ഹാറിന് രാജസ്ഥാന്‍, ഹിമാചല്‍ എന്നിവടങ്ങളിലും, ഷഹ്നാസിന് യുപി, വെസ്റ്റ് ബംഗാള്‍ എന്നിവടങ്ങളിലുമാണ് ചുമതല.