ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: എ ഐ സി സി അംഗം കാവല്ലൂർ മധു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കുഴഞ്ഞു വീണ് മരിച്ചു. 63 വയസായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥി കെ മോഹൻകുമാറിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisment
2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിളിമാനൂരിൽ യുഡിഎഫ് സ്ഥാനാർഥി ആയിരുന്നു. കാവല്ലൂർ മധുവിന്റെ മരണത്തെ തുടർന്ന് വട്ടിയൂർക്കാവിലെ യുഡിഎഫ് പ്രചാരണ പരിപാടികൾ തൽക്കാലം നിർത്തിവച്ചു.