വട്ടിയൂർക്കാവിൽ കെ മോഹൻ‌കുമാറിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു ; മരിച്ചത് എ ഐ സി സി അംഗം കാവല്ലൂർ മധു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: എ ഐ സി സി അംഗം കാവല്ലൂർ മധു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കുഴഞ്ഞു വീണ് മരിച്ചു. 63 വയസായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥി കെ മോഹൻ‌കുമാറിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment

publive-image

2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിളിമാനൂരിൽ യുഡിഎഫ് സ്ഥാനാർഥി ആയിരുന്നു. കാവല്ലൂർ മധുവിന്റെ മരണത്തെ തുടർന്ന് വട്ടിയൂർക്കാവിലെ യുഡിഎഫ് പ്രചാരണ പരിപാടികൾ തൽക്കാലം നിർത്തിവച്ചു.

Advertisment