കേരളം

മോശം കാലാവസ്ഥയെ തുട‍ർന്ന് വിമാനങ്ങൾ വഴി തിരിച്ച് വിട്ടു; കണ്ണൂ‍ർ അന്താരാഷ്ട്ര വിമാനത്താവളത്തിലും മം​ഗലാപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറങ്ങേണ്ട വിമാനങ്ങൾ കൊച്ചി നെ‌ടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി; യാത്രക്കാ‍ർ വിമാനത്തിൽ തന്നെ തുടരുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, September 26, 2021

കൊച്ചി : മോശം കാലാവസ്ഥയെ തുട‍ർന്ന് വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. കണ്ണൂ‍ർ അന്താരാഷ്ട്ര വിമാനത്താവളത്തിലും മം​ഗലാപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറങ്ങേണ്ട വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. കൊച്ചി നെ‌ടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവ ഇറക്കിയത്.

മോശം കാലാവസ്ഥയെ തുട‍ർന്നാണ് വിമാനങ്ങൾ വഴിതിരിച്ചു വിട്ടതെന്നാണ് വിവരം. ദുബൈയിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാരുമായി വന്ന എയ‍ർ ഇന്ത്യ വിമാനവും മം​ഗലാപുരത്ത് ഇറങ്ങേണ്ടിയിരുന്ന എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനവുമാണ് കൊച്ചിയിലിറക്കിയത്. യാത്രക്കാ‍ർ വിമാനത്തിൽ തന്നെ തുടരുകയാണ്.

കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ അതത് വിമാനത്താവളങ്ങളിലേക്ക് തിരികെ പോകും. വൈകാതെ മടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്ന് എയ‍ർ ഇന്ത്യ അധികൃതരും വ്യക്തമാക്കി.

×