ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Advertisment
ന്യൂഡല്‍ഹി: സ്ഥിരം ജീവനക്കാര്‍ക്ക് ആറു മാസം മുതല്‍ രണ്ട് വര്‍ഷം വരെ അവധി നല്‍കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. അഞ്ച് വര്‍ഷം വരെ ഈ അവധി നീട്ടാനാകും. കൊവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധി മറികടക്കാനാണ് ശമ്പളമില്ലാതെ അവധി നല്‍കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 14ന് ഇത് സംബന്ധിച്ച് നോട്ടീസ് എയര്‍ ഇന്ത്യ പുറത്തിറക്കിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.