വു​ഹാ​നി​ലേ​ക്കു​ള്ള ഇന്ത്യന്‍ വി​മാ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കു​ന്ന​തി​ല്‍ കാ​ല​താ​മ​സി​ല്ല: നിലപാട് വ്യക്തമാക്കി ചൈന

New Update

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് ബാ​ധ നേ​രി​ടു​ന്ന​തി​ന് ചൈ​ന​യി​ലെ വു​ഹാ​നി​ലേ​ക്ക് മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി പോ​കാ​നും അ​വി​ടെ അ​വ​ശേ​ഷി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​വാ​നു​മു​ള്ള ഇ​ന്ത്യ​ന്‍ വി​മാ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കു​ന്ന​തി​ല്‍ കാ​ല​താ​മ​സി​ല്ലെ​ന്ന് ചൈ​ന.

Advertisment

publive-image

സ​മ​യ​ക്ര​മ​ങ്ങ​ളും മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്കു​മാ​യി ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ വ​കു​പ്പു​ക​ളും ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന​താ​യും ചൈ​നീ​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​നി​രി​ക്കു​ന്ന ബാ​ക്കി 80 പേ​ര്‍​ക്കു​ള്ള ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച്‌ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലേ​യും വ​കു​പ്പു​ക​ള്‍ ത​മ്മി​ല്‍ ബ​ന്ധ​പ്പെ​ട്ട് വ​രി​ക​യാ​ണെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ജെം​ഗ് ഷു​വാം​ഗ് പ​റ​ഞ്ഞു. വു​ഹാ​ന്‍, ഹു​ബൈ പ്ര​വി​ശ്യ​ക​ളി​ല്‍ നി​ന്ന് ധാ​രാ​ളം ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ല്‍ ചൈ​ന നേ​ര​ത്തെ സ​ഹാ​യം ചെ​യ്തി​ട്ടു​ണ്ട്.

പ്ര​ത്യേ​ക വി​മാ​ന​ത്തി​ന് അ​നു​മ​തി വൈ​കി​പ്പി​ക്കേ​ണ്ട ആ​വ​ശ്യം ചൈ​ന​ക്കി​ല്ല. ചൈ​ന​യി​ലെ എ​ല്ലാ വി​ദേ​ശ​പൗ​ര​ന്‍​മാ​രു​ടേ​യും ജീ​വി​ത​ത്തി​നും ആ​രോ​ഗ്യ​ത്തി​നും ചൈ​നീ​സ് സ​ര്‍​ക്കാ​ര്‍ വ​ലി​യ പ്ര​ധാ​ന്യം ന​ല്‍​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Advertisment