ഐശ്വര്യ ലക്ഷ്മി തെലുങ്കിലേക്ക് ചേക്കേറുന്നു

author-image
ഫിലിം ഡസ്ക്
New Update

മലയാളത്തിന്റെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി തെലുങ്കിലേക്ക് ചേക്കേറുന്നു. ‘ഗോഡ്‌സെ’ എന്ന
ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘ഗോഡ്‌സെ’യിൽ സത്യദേവാണ് നായകൻ. സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ തുടങ്ങി.

Advertisment

publive-image

‌മഹേഷിന്റെ പ്രതികാരം തെലുങ്ക് റീമേക്കില്‍ ഫഹദിന്റെ വേഷത്തിലെത്തിയത് സത്യദേവ് ആയിരുന്നു. സി.കെ. കല്യാൺ, സി കെ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നിർമിക്കുന്ന ഗോഡ്സെ സംവിധാനം ചെയ്യുന്നത് ഗോപി ഗണേഷ് പട്ടാഭിയാണ്.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് ഐശ്വര്യ ലക്ഷ്മി എത്തുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി ഐശ്വര്യ ലക്ഷ്മിയെ ജനപ്രിയയാക്കി.

aiswarya lekshmi
Advertisment