പാലാ: മെയ് 15-ാം തീയതി ഉണ്ടായ ശക്തമായ കാറ്റിൽ തകർന്ന കരൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ മണ്ണാട്ടിക്കാവിൽ മനോജിൻ്റെ വീട് എഐവൈഎഫ് സ്നേഹതീരം സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സിപിഐ കരൂർ ലോക്കൽ കമ്മിറ്റിയുടെ സഹകരണത്തോടെ എഐവൈഎഫ് കരൂർ മേഖല കമ്മിറ്റി പുനർ നിർമ്മിച്ചു നല്കി.
പ്രകൃതിക്ഷോഭത്തിൽ വീട് തകരുമ്പോൾ മനോജ് ഉൾപ്പടെയുള്ള അഞ്ചംഗ കുടുംബം കോ റോണ ബാധിതരായി ക്വാറൻ്റയിനിൽ കഴിയുകയായിരുന്നു. ഇവരെ മറ്റൊരു ഷെഡ് കെട്ടി മാറ്റി പാർപ്പിക്കുകയും പിന്നീട് തകർന്ന് വീട് ശുദ്ധീകരിച്ചതിനു ശേഷവുമാണ് പുനർ നിർമ്മാണം ആരംഭിച്ചത്.
സിപിഐ കരൂർ ലോക്കൽ സെക്രട്ടറി എം റ്റി സജി , എഐവൈഎഫ് പാല മണ്ഡലം പ്രസിഡൻറ് കെ ബി സന്തോഷ്, സിപിഐ ബ്രാഞ്ച് സെക്രട്ടറി കെ റ്റി സജി, എഐവൈഎഫ് മണ്ഡലം ജോ. സെക്രട്ടറി ഫെലിക്സ് മാത്യൂ, സുനീഷ് എബ്രഹാം, ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.