എല്ലാ ഇന്ത്യക്കാരേയും തിരികെ എത്തിക്കും വരെ വിശ്രമമില്ല; കൂടുതൽ വ്യോമസേനാ വിമാനങ്ങൾ യുക്രൈൻ അതിർത്തി രാജ്യങ്ങളിലേക്ക് അയയ്ക്കുമെന്ന് കേന്ദ്രമന്ത്രി അജയ് ഭട്ട്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: എല്ലാ ഇന്ത്യക്കാരേയും തിരികെ എത്തിക്കും വരെ വിശ്രമമില്ലെന്ന് കേന്ദ്രമന്ത്രി അജയ് ഭട്ട്. കൂടുതൽ വ്യോമസേനാ വിമാനങ്ങൾ യുക്രൈൻ അതിർത്തി രാജ്യങ്ങളിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യം തുടരുകയാണ്. ഓപറേഷൻ ഗംഗയുടെ ഭാഗമായി യുക്രൈൻ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള മൂന്ന് വിമാനങ്ങൾ ഇന്ന് പുലർച്ചെ എത്തി.

ആദ്യ വിമാനത്തിൽ 200 യാത്രക്കാരും രണ്ടാം വിമാനത്തിൽ 220 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. മൂന്നാം വിമാനത്തിൽ 208 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മൂന്ന് വ്യോമസേന വിമാനങ്ങളിലായി ഇന്ന് 628 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്.

അടുത്ത 24 മണിക്കൂറിൽ 15 രക്ഷാദൗത്യ വിമാനങ്ങൾ കൂടി സർവീസ് നടത്തും. ഹംഗറിയിൽ നിന്നും റൊമേനിയയിൽ നിന്നുമാണ് ഈ വിമാനങ്ങളെത്തുക. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി സി 17 വിമാനങ്ങളാണ് യുക്രൈനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സർവീസ് നടത്തുന്നത്.

Advertisment